ദേശീയ ലോക് അദാലത്: 7045 കേസ് തീർപ്പാക്കി, 12.53 കോടി പിഴ

കോട്ടയം: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികൾ നടത്തിയ ദേശീയ ലോക് അദാലത്തിൽ 7045 കേസ് തീർപ്പാക്കി.കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത്. 12.53 കോടി രൂപയാണ് വിവിധ കേസുകളിലായി പിഴ വിധിച്ചത്. ആകെ 13,924 എണ്ണമാണ് പരിഗണിച്ചത്.

തീർപ്പാക്കിയവയിൽ 6178 എണ്ണം പെറ്റിക്കേസുകളാണ്. കോടതിയിൽ നിലവിലുള്ള 462 കേസും അദാലത്തിൽ തീർന്നു. ബാങ്ക് റിക്കവറി, വാഹനാപകട കേസുകൾ, വിവാഹം, വസ്തു തർക്കങ്ങൾ, രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂവേഷൻ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്. ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർമാനും ജില്ല ജഡ്ജിയുമായ എൻ. ഹരികുമാർ, കോട്ടയം താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും അഡീഷനൽ ജില്ല ജഡ്ജിയുമായ കെ.എൻ. സുജിത്, ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

News Summary - National Lok Adalath: 7045 cases settled, 12.53 crore fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.