ചിങ്ങവനം: അയൽവാസിയായ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കുറിച്ചി ചേലാറ ആലപ്പാട്ട് വീട്ടിൽ എ.ആർ രഞ്ജിത്ത് (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാലിന് തന്റെ അയൽവാസിയായ ഗൃഹനാഥനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത്. രഞ്ജിത്ത് അപരിചിതരുമായി ഗൃഹനാഥന്റെ വീടിന് സമീപം പലതവണ വരുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം രഞ്ജിത്തിന് ഉണ്ടായിരുന്നു.
ഇതിനിടയിൽ സംഭവദിവസം രാത്രി 11 ഓടെ രഞ്ജിത്തും സഹോദരനുമായി വഴിയിൽ വഴക്കുണ്ടാക്കുന്നത് കണ്ട് തടയാൻ ചെന്ന ഇയാളെ രഞ്ജിത്ത് ചീത്ത വിളിക്കുകയും, വിറക് കൊണ്ട് തലക്കടിക്കുകയുമായിരുന്നു. തുടർന്ന് രഞ്ജിത്ത് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുത്തു. ഒളിവില്‍ കഴിയുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.
ചിങ്ങവനം എസ്.എച്ച്.ഒ ബിനു ബി.എസ്, എസ്.ഐ ഷാജിമോൻ,സി.പി.ഒമാരായ ഉണ്ണികൃഷ്ണൻ, സഞ്ചിത്ത്, അരുൺ, പ്രകാശ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.