Posted On
date_range Updated On
date_range പോക്സോ: യുവാവിന് ആറു വർഷം തടവ്
ചങ്ങനാശ്ശേരി: സ്കൂൾ വിദ്യാർഥിയെ ബലമായി സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ആറു വർഷം തടവും 9,000 രൂപ പിഴയും ശിക്ഷ. പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു. ചങ്ങനാശ്ശേരി പൊലീസ് 2023ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അതിവേഗ കോടതി ജഡ്ജി രഞ്ജിത് കൃഷ്ണൻ ശിക്ഷ വിധിച്ചത്. വാഴപ്പള്ളി പഞ്ചായത്തിലെ ഏനാചിറ പുറക്കടവ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന ഷെരീഫ് (38)നെയാണ് ശിക്ഷിച്ചത്.
25 സാക്ഷികളും 36 പ്രമാണങ്ങളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. എസ്. മനോജ് ഹാജരായി. ഡിവൈ.എസ്.പി ആയിരുന്ന എ.കെ. വിശ്വനാഥൻ, എസ്.ഐ എം. ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.