ഏ​റ്റു​മാ​നൂ​ർ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ ഗേ​ൾ​സ് സ്കൂ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ മ​ന്ത്രി കെ.​എ. തു​ള​സി കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്നു

എം.ആർ.എസ് സ്കൂളിൽ രാത്രി മന്ത്രിയുടെ മിന്നൽ പരിശോധന

ഏറ്റുമാനൂർ: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ ഗേൾസ് സ്കൂളിൽ (എം.ആർ.എസ് ഗേൾസ്) പട്ടികജാതി-പട്ടികവർഗ മന്ത്രി കെ.എ. തുളസി മിന്നൽ പരിശോധന നടത്തി. രാത്രി ഏഴരയോടെയായിരുന്നു മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. ഒരു മണിക്കൂറോളം സ്കൂളിൽ ചെലവഴിച്ച മന്ത്രി, അവിടെ പഠിക്കുന്ന വിദ്യാർഥിനികളുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

താമസസൗകര്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കുട്ടികളുടെ അഭിപ്രായങ്ങൾ തേടിയ മന്ത്രി, സ്കൂളിലെ അടുക്കള, ഭക്ഷണം പാചകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥലങ്ങൾ, പഠനമുറികൾ, കുട്ടികളുടെ താമസ മുറികൾ, സ്കൂൾ അങ്കണം എന്നിവ നേരിട്ട് സന്ദർശിച്ച് നിലവിലുള്ള സ്ഥിതിഗതികൾ വിലയിരുത്തി.

കഴിഞ്ഞ ഒരു മാസത്തിനിടെ തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ മോഡൽ റസിഡൻഷ്യൽ ഗേൾസ് സ്കൂളുകൾ, പ്രീ മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ മന്ത്രി കെ.എ. തുളസി സന്ദർശനം നടത്തുകയും വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തിരുന്നു.

Tags:    
News Summary - Minister's nighttime inspection at MRS School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.