കല്ലറ പൊലീസ് സ്റ്റേഷൻ ഇനി ഏറ്റുമാനൂർ കോടതി പരിധിയിൽ

ഏ​റ്റു​മാ​നൂ​ർ: ക​ല്ല​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ കേ​സു​ക​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഏ​റ്റു​മാ​നൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് കോ​ട​തി ഒ​ന്നി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ഏ​റ്റു​മാ​നൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ സ്വാ​ഗ​തം ചെ​യ്തു. ഇ​ത് സം​ബ​ന്ധി​ച്ച് ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹൈ​കോ​ട​തി​യി​ൽ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഏ​റ്റു​മാ​നൂ​ർ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ കേ​സു​ക​ൾ അ​ടു​ത്തി​ടെ കോ​ട്ട​യം ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് 200ഓ​ളം വ​രു​ന്ന ഏ​റ്റു​മാ​നൂ​രി​ലെ അ​ഭി​ഭാ​ഷ​ക​രും അ​വ​രു​ടെ ജീ​വ​ന​ക്കാ​ർ​ക്കും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. കേ​സു​ക​ളു​ടെ എ​ണ്ണം 1400ലും ​താ​ഴെ​യാ​യി. ഇ​തേ തു​ട​ർ​ന്നാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പു​തി​യ​താ​യി സ്ഥാ​പി​ച്ച ക​ല്ല​റ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള പ്രാ​ദേ​ശി​ക പ്ര​ദേ​ശ​ങ്ങ​ൾ ഏ​റ്റു​മാ​നൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്നി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ൻ കോ​ട്ട​യം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റി​ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ന​ൽ​കി​രു​ന്നു. ഇ​ത് വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രും.

നി​ല​വി​ൽ ഏ​റ്റു​മാ​നൂ​ർ, കി​ട​ങ്ങൂ​ർ, ക​ല്ല​റ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും ഏ​റ്റു​മാ​നൂ​ർ റേ​ഞ്ച് എ​ക്സൈ​സ് ഓ​ഫി​സ്, കു​റ​വി​ല​ങ്ങാ​ട് (കി​ട​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശം) എ​ക്സൈ​സ്, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് എ​ന്നി​വ ഏ​റ്റു​മാ​നൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്നി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഏ​റ്റു​മാ​നൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി​ബി വെ​ട്ടൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജെ​സ്സി മോ​ൾ ജോ​സ​ഫ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം അ​ഡ്വ. ധ​ന്യ ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kallara Police Station now falls under the jurisdiction of the Ettumanoor Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.