Posted On
date_range Updated On
date_range ദേശീയപാതയിൽ അപകടക്കുഴി
മുണ്ടക്കയം: ദേശീയ പാതയിൽ കുഴി അപകടം വിതക്കുന്നു. കൊട്ടാരക്കര - ദിണ്ടുകൽ ദേശീയ പാതയിൽ മുണ്ടക്കയം സെൻട്രൽ ജങ്ഷനിൽ രണ്ടിടത്താണ് യാത്രക്കാർക്ക് വിനയായി കുഴി രൂപപ്പെട്ടത്. ടൗണിൽ സപ്ലേകോ റോഡ് ജങ്ഷനിലും കൂട്ടിക്കൽ റോഡ് ജങ്ഷനിലുമാണ് കുഴി. ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളവും പാഴാകുന്നു.
ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമായി. പൈപ്പ് പൊട്ടി വെള്ളം കെ.കെ. കൊച്ചഹമ്മദ് റോഡിലൂടെ ഒഴുകി യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൂട്ടിക്കൽ റോഡിലും പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നുണ്ട്. അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.