മു​ണ്ട​ക്ക​യത്ത് വ​ള​ർ​ത്തു​നാ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പു​ലി​ത​ന്നെ​യെ​ന്ന് വ​നം വ​കു​പ്പ്

മു​ണ്ട​ക്ക​യം: പു​ഞ്ച​വ​യ​ൽ പാ​ക്കാ​നം ഇ​ഞ്ചി​ക്കു​ഴി കൂ​പ്പി​ന് സ​മീ​പം വ​ള​ർ​ത്തു​നാ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പു​ലി​ത​ന്നെ​യെ​ന്ന് വ​നം വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ ഇ​തി​ന് തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ര​ണ്ടാം​ഘ​ട്ട​മാ​യി കൂ​ട് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​കും ഇ​നി വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ക.

ക​ല​ങ്ങോ​ട്ടി​ൽ ഷാ​ജി​യു​ടെ വീ​ടി​ന്‍റെ മു​ന്നി​ൽ തൊ​ട​ലി​ൽ കെ​ട്ടി​യി​രു​ന്ന വ​ള​ർ​ത്തു​നാ​യെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഷാ​ജി​യും കു​ടും​ബ​വും ര​ണ്ടു​വ​ർ​ഷം മു​ന്നേ ഈ ​വീ​ട്ടി​ൽ​നി​ന്നും മാ​റി വേ​റൊ​രു വീ​ട്ടി​ലാ​ണ് താ​മ​സം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഷാ​ജി വ​ള​ർ​ത്തു​നാ​യെ തു​റ​ന്നു​വി​ടാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്നു​വി​ട്ടി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ ഭ​ക്ഷ​ണം കൊ​ടു​ക്കു​വാ​ൻ ചെ​ന്ന​പ്പോ​ഴാ​ണ് വ​ള​ർ​ത്തു​നാ​യെ ച​ത്ത​നി​ല​യി​ൽ കാ​ണു​ന്ന​ത്. സ​മീ​പ​ത്ത് പു​ലി​യു​ടേ​താ​ണെ​ന്ന് ക​രു​തു​ന്ന കാ​ൽ​പ്പാ​ടു​ക​ളു​ണ്ട്. തു​ട​ർ​ന്ന് വീ​ടി​നു സ​മീ​പം ര​ണ്ട് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ഈ ​കാ​മ​റ​ക​ളി​ലെ മെ​മ്മ​റി കാ​ർ​ഡു​ക​ൾ രാ​വി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. കാ​ൽ​പ്പാ​ടു​ക​ൾ പു​ലി​യു​ടേ​തെ​ന്ന് വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തി​നാ​ൽ കൂ​ട് സ്ഥാ​പി​ച്ച് പു​ലി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​കും ഉ​ണ്ടാ​വു​ക.

Tags:    
News Summary - Forest department confirms: Pet dog in Mundakayam killed by a leopard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.