അ​റ​സ്റ്റി​ലാ​യ അ​നീ​ഷ് ഉ​മ്മ​റി​നെ മു​ണ്ട​ക്ക​യം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ

കൂ​ട്ടി​ക്ക​ല്‍ വി​സ ത​ട്ടി​പ്പ്; ഓ​ര്‍ക്കി​ഡ് ക​ണ്‍സ​ൽ​ട്ട​ന്‍സി ഉ​ട​മ പി​ടി​യി​ല്‍

മു​ണ്ട​ക്ക​യം: വി​ദേ​ശ വി​സ വാ​ഗ്ദാ​നം ചെ​യ്ത് കൂ​ട്ടി​ക്ക​ല്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ഓ​ര്‍ക്കി​ഡ് ക​ണ്‍സ​ൽ​ട്ട​ന്‍സി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ മു​ഖ്യ​പ്ര​തി പൊ​ലീ​സ് വ​ല​യി​ലാ​യി. സ്ഥാ​പ​ന ഉ​ട​മ പാ​ല​ക്കു​ന്നേ​ല്‍ അ​നീ​ഷ് ഉ​മ്മ​റി​നെ​യാ​ണ് മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ട്ടി​പ്പ് പു​റ​ത്താ​യ​തോ​ടെ ഒ​ളി​വി​ല്‍ പോ​യ അ​നീ​ഷ്, കോ​ഴി​ക്കോ​ട് ഉ​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ണ്ട​ക്ക​യം സി.​ഐ ജെ.​എ​സ്. സ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ വി​സ​യും ഉ​യ​ര്‍ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്ത് അ​ഞ്ച് മു​ത​ല്‍ 20 ല​ക്ഷം രൂ​പ വ​രെ​യാ​ണ് ആ​ളു​ക​ളി​ല്‍നി​ന്ന് പ്ര​തി കൈ​പ്പ​റ്റി​യി​രു​ന്ന​ത്. പ​ണം ന​ല്‍കി നാ​ളു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും വി​സ ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് വാ​ട്‌​സ്ആ​പ് ഗ്രൂ​പ് രൂ​പ​വ​ത്ക​രി​ച്ച് ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. അ​നീ​ഷി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

വി​സ വ്യാ​പാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് ഓ​ര്‍ക്കി​ഡ് ക​ണ്‍സ​ൽ​ട്ട​ന്‍സി​യും പാ​ല​ക്കു​ന്നേ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും പ്ര​തി ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നി​ല്‍ അ​ഞ്ച് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 17ല​ധി​കം കേ​സു​ക​ളു​ള്ള​താ​യും കൂ​ട്ടു​പ്ര​തി​ക​ളെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ മാ​ത്ര​മേ വ്യ​ക്ത​മാ​വൂ​വെ​ന്നും സി.​ഐ അ​റി​യി​ച്ചു. കൂ​ടു​ത​ൽ തെ​ളി​വ് ശേ​ഖ​രി​ക്കാ​നാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

എ​സ്.​ഐ എ​സ്. സു​നി​ല്‍, സി.​പി.​ഒ​മാ​രാ​യ അ​രു​ണ്‍ എ​സ്. നാ​യ​ര്‍, അ​ജി​ത് കു​മാ​ര്‍, എ​സ്.​സി.​പി.​ഒ ഡ്രൈ​വ​ര്‍ ബി​ബി​ന്‍ ക​രു​ണാ​ക​ര​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​നീ​ഷ് പി​ടി​യി​ലാ​യ​തോ​ടെ ത​ട്ടി​പ്പി​നി​ര​യാ​യ നി​ര​വ​ധി പേ​രാ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​ത്.

എ​ഫ്.​ഐ.​ആ​ര്‍ ഇ​ടാ​തെ പെ​രു​വ​ന്താ​നം പൊ​ലീ​സ്

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നൂ​റോ​ളം പേ​രെ വി​സ വാ​ഗ്ദാ​നം ന​ല്‍കി കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത അ​നീ​ഷി​നെ മു​ണ്ട​ക്ക​യം പൊ​ലീ​സ് പി​ടി​കൂ​ടി​യ​തോ​ടെ മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ല​ഭി​ച്ച പ​രാ​തി​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്. പ​ല സ്റ്റേ​ഷ​നു​ക​ളി​ലും പ​രാ​തി വാ​ങ്ങി​വ​ച്ചെ​ങ്കി​ലും കേ​സെ​ടു​ക്കാ​ന്‍ പൊ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. പ്ര​തി റി​മാ​ൻ​ഡി​ലാ​യി​ട്ടും കേ​സെ​ടു​ക്കാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ന്ന​വ​ര്‍ മാ​ന്യ​ന്‍മാ​രാ​യി വി​ല​സു​ന്നു

വി​സ ത​ട്ടി​പ്പി​ലെ മു​ഖ്യ​പ്ര​തി അ​നീ​ഷ് ഉ​മ്മ​റി​നൊ​പ്പം കൂ​ട്ടു​ചേ​ര്‍ന്ന​വ​ര്‍ നാ​ട്ടി​ല്‍ മാ​ന്യ​ന്മാ​രാ​യി വി​ല​സു​ക​യാ​ണ്. അ​നീ​ഷി​ന്‍റെ ത​ട്ടി​പ്പ് ക​മ്പ​നി​യു​ടെ പാ​ര്‍ട്ണ​റും മാ​നേ​ജ​രു​മാ​യ സു​ധീ​ഷ് സു​രേ​ന്ദ്ര​ന്‍, ഡ​യ​റ​ക്ട​ര്‍മാ​രാ​യി പ്ര​വ​ര്‍ത്തി​ച്ച വ​നി​ത അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​വ​രി​ൽ​പെ​ടു​ന്നു. പ​ണം വാ​ങ്ങി​യി​രു​ന്ന​ത് ഇ​വ​ർ കൂ​ടി പ​ങ്കാ​ളി​യാ​യ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ്.

പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ര്‍ വ​ഴി​യാ​ധാ​ര​മാ​വും?

പ്ര​തി പൊ​ലീ​സ് പി​ടി​യി​ലാ​യെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ര്‍ക്ക് ആ​ശ​ങ്ക ഒ​ഴി​ഞ്ഞി​ട്ടി​ല്ല. നാ​ല് മു​ത​ല്‍ 15 ല​ക്ഷം വ​രെ വാ​ങ്ങി​യെ​ടു​ത്ത അ​നീ​ഷി​ല്‍ നി​ന്നും പ​ണം എ​ങ്ങ​നെ തി​രി​ച്ചു പി​ടി​ക്കും എ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​ലോ​ച​ന. വ്യാ​ജ രേ​ഖ​ക​ളും പ​ണ​മി​ല്ലാ​ത്ത ചെ​ക്ക് ലീ​ഫു​ക​ളും മാ​ത്ര​മാ​ണ് പാ​വ​ങ്ങ​ളു​ടെ കൈ​യി​ലു​ള​ള​ത്. ചെ​ക്ക് കേ​സ് കൊ​ടു​ത്താ​ലും പ​ണം എ​ങ്ങ​നെ വാ​ങ്ങി​യെ​ടു​ക്കു​മെ​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​ശ്‌​നം.

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഭീ​തി​യി​ൽ

അ​നീ​ഷ് ഉ​മ്മ​റി​ന്‍റെ ത​ട്ടി​പ്പി​ന് കൂ​ട്ടു​ചേ​ർ​ന്ന് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഭീ​തി​യി​ലാ​ണ്. മി​ക്ക പ​രി​പാ​ടി​ക​ളി​ലും മു​ണ്ട​ക്ക​യം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ നി​ര​വ​ധി പേ​ർ ഉ​ണ്ടാ​യി​രു​ന്നു. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ മു​ത​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ വ​രെ നി​ത്യ​സ​ന്ദ​ർ​ശ​ക​രാ​യ സ്ഥാ​പ​ന​ത്തി​ൽ ത​ട്ടി​പ്പു ന​ട​ക്കി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് പ​ല​രും പ​ണം ന​ൽ​കി​യ​ത്. സ്റ്റേ​ഷ​നി​ലെ പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​നീ​ഷ് പ​ണം മു​ട​ക്കി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വി​സ വ്യാ​പാ​രം ന​ട​ത്തി​യ​തും മു​ണ്ട​ക്ക​യം പൊ​ലീ​സി​ന്‍റെ ധൈ​ര്യ​ത്തി​ലാ​യി​രു​ന്നു.

രൂ​പ​ഭാ​വം മാ​റ്റി ഒ​ളി​വു​ജീ​വി​തം

മു​ണ്ട​ക്ക​യം: വി​സ ക​ച്ച​വ​ട​ത്തി​ന് ആ​വ​ശ്യ​മാ​യ ലൈ​സ​ന്റ് ഇ​ല്ലാ​തെ​യാ​ണ് പ്ര​തി അ​നീ​ഷ് ഉ​മ്മ​ർ കൂ​ട്ടി​ക്ക​ല്‍ ആ​സ്ഥാ​ന​മാ​യി ഓ​ര്‍ക്കി​ഡ് ക​ണ്‍സ​ള്‍ട്ട​ന്‍സി​യും പാ​ല​ക്കു​ന്നേ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്ത​ൽ. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 17ല​ധി​കം കേ​സു​ക​ളു​ള്ള​താ​യും കൂ​ട്ടു​പ്ര​തി​ക​ളെ തു​ട​ന്വേ​ഷ​ണ​ത്തി​ല്‍ മാ​ത്ര​മേ വ്യ​ക്ത​മാ​ക്കൂ​വെ​ന്നും മു​ണ്ട​ക്ക​യം സി.​ഐ. ജെ.​എ​സ്. സ​ജീ​വ് കു​മാ​ർ അ​റി​യി​ച്ചു.

എ​സ്.​ഐ എ​സ്. സു​നി​ല്‍, സി.​പി.​ഒ​മാ​രാ​യ അ​രു​ണ്‍ എ​സ്. നാ​യ​ര്‍, അ​ജി​ത് കു​മാ​ര്‍, എ​സ്.​സി.​പി.​ഒ ഡ്രൈ​വ​ര്‍ ബി​ബി​ന്‍ ക​രു​ണാ​ക​ര​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​നീ​ഷ് പി​ടി​യി​ലാ​യ​തോ​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ നി​ര​വ​ധി പേ​രാ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​ത്.

പെ​ട്ട​ന്നാ​രും തി​രി​ച്ച​റി​യാ​തി​രി​ക്കാ​ന്‍ മീ​ശ വ​ടി​ച്ച് രൂ​പ​ഭാ​വം മാ​റ്റി​യാ​യി​രു​ന്നു പ്ര​തി അ​നീ​ഷ് ഉ​മ്മ​റി​ന്‍റെ ഒ​ളി​വു ജീ​വി​തം. വെ​ട്ടി​യൊ​തു​ക്കി​യ മീ​ശ​യും ക്ലീ​ന്‍ ഷേ​വു​മാ​യി ന​ട​ന്നി​രു​ന്ന അ​നീ​ഷ് കോ​ഴി​ക്കോ​ട് ഒ​ളി​വു​ജീ​വി​തം ന​യി​ക്കു​മ്പോ​ള്‍ ആ​ളു​ക​ള്‍ തി​രി​ച്ച​റി​യാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു. മീ​ശ പൂ​ര്‍ണ​മാ​യി മാ​റ്റി ക്ലീ​ന്‍ഷേ​വി​ലാ​യി​രു​ന്നു.

Tags:    
News Summary - Visa fraud in Koottikal; Orchid Consultancy owner arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.