കോ​രൂ​ത്തോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി സാ​ബു നി​ർ​വ​ഹി​ക്കു​ന്നു

മന്ത്രിയെ "വെട്ടി'; പഞ്ചായത്ത്​ വക പി.എച്ച്.സി ഉദ്ഘാടനം

കോരുത്തോട്: ഉദ്ഘാടനത്തിന് വരാനിരുന്ന മന്ത്രിയെ ഒഴുവാക്കി പി.എച്ച്.സി പ്രതീകാത്മക ഉദ്ഘാടനം നടത്തി പഞ്ചായത്ത് ഭരണ സമിതി. കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനമാണ് രാഷ്ട്രീയ ചർച്ചകളിൽ ഇടം പിടിച്ചിരിക്കുന്നത്. പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജിനെ കൊണ്ടു നിർവഹിക്കാമെന്ന് എം.എൽ.എ പറഞ്ഞതായി പഞ്ചായത്ത് ഭരണ സമിതി പറയുന്നു.

മുണ്ടക്കയത്ത് ഐ.പി. ഉദ്ഘാടനത്തിനു ശേഷം കോരുത്തോട്ടിൽ മന്ത്രി എത്തുമെന്നായിരുന്നു നിർദേശം. എന്നാൽ തൊട്ടടുത്ത ദിവസം മന്ത്രി വരില്ലെന്ന സന്ദേശവും എത്തി. ഇതേതുടർന്നാണ് പ്രസിഡന്‍റ് ജാൻസി സാബു ആശുപത്രി ഉദ്ഘാടനം നടത്തിയത്. മന്ത്രി എത്തുമെന്നു മനസ്സിലാക്കി ഉദ്ഘാടനം പിന്നീട് മതിയെന്ന് ഇടതുപക്ഷത്തെ ചില അംഗങ്ങൾ തീരുമാനമെടുത്തെന്നും ഈ ഭരണസമിതിയുടെ കാലത്ത് ഉദ്ഘാടനം നടത്തേണ്ടന്നും ഇടതുപക്ഷം നിലപാടെടുത്തതിനാലാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കെട്ടിടം ഉദ്ഘാടനം ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നു. എന്നാൽ, ഉദ്ഘാടനം സംബന്ധിച്ചുള്ള കാര്യങ്ങളിൽ തനിക്ക് യാതൊരു അറിവും ഇല്ലെന്നാണ് എം.എൽ.എ പറയുന്നത്.

Tags:    
News Summary - Minister "cut"; Panchayat's PHC inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.