Posted On
date_range Updated On
date_range മാധവശ്ശേരി കോളനി; വെള്ളക്കെട്ടിൽ
കോട്ടയം: ഒഴിയാത്ത വെള്ളക്കെട്ടിൽ ദുരിതം പേറി തിരുവാർപ്പ് മാധവശ്ശേരി കോളനി നിവാസികൾ. അഞ്ച് എസ്.ടി. കുടുംബങ്ങൾ അടക്കം പത്തിലധികം വീട്ടുകാരാണ് ഇവിടെയുള്ളത്. മലിനജലമാണ് ചുറ്റും. അഞ്ചു വീട്ടുകാർക്ക് ശുചിമുറി പോലുമില്ല. വെള്ളപ്പൊക്കത്തെ തുടർന്ന് എസ്.ടി. കുടുംബങ്ങൾ തിരുവാർപ്പ് ഗവ. യു.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു.
വെള്ളം ഇറങ്ങുന്നതിന് മുമ്പേ ക്യാമ്പ് നിർത്തിയതാണു ദുരിതമായത്. പ്രാഥമികാവശ്യങ്ങൾ നിവർത്തിക്കാൻ പോലും സൗകര്യമില്ല. പലർക്കും ത്വക് രോഗങ്ങൾ ബാധിച്ചിട്ടുണ്ട്. പരാതി ഉയർന്നിട്ടും ആരോഗ്യ വിഭാഗമോ സർക്കാർ സംവിധാനങ്ങളോ തിരിഞ്ഞു നോക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.