കോട്ടയം: ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് എറണാകുളം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. വി. സതീഷ് പറഞ്ഞു. ആത്മഹത്യ പ്രതിരോധ വാരാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുവർഷം 9000 ആത്മഹത്യയാണ് കേരളത്തിൽ നടക്കുന്നത്. മണിക്കൂറിൽ ഒന്ന് എന്ന കണക്ക് ഞെട്ടിക്കുന്നതാണ്. ഇതു കുറക്കുകയെന്നതാണ് ലക്ഷ്യം. അതിനായി മാനസികാരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാർ, വിദ്യാർഥികൾ, സാമൂഹിക-സന്നദ്ധ പ്രവർത്തകർ, സംഘടനകൾ എന്നിവരുടെ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. ജോഷ്വ അധ്യക്ഷത വഹിച്ചു.
കോട്ടയം മെഡിക്കൽ കോളജ് മാനോരോഗ വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായ ഡോ. വർഗീസ് പുന്നൂസ്, ഇന്ത്യൻ സൈക്യാട്രി സൊസൈറ്റി സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ജിയോ, വിപാസന ഡയറക്ടർ ഡോ. ജോസഫ് പി. വർഗീസ്, ഡോ. ബോബി തോമസ്, ഡോ. ജോൺ കുന്നത്ത്, സോണി ജോസഫ്, ഡോ. സന്ദീപ് അലക്സ് (കോട്ടയം മെഡി. കോളജ് ആത്മഹത്യ പ്രതിരോധ ക്ലിനിക്) ഡോ. അഞ്ജു അശോക്, ഡോ. ചിക്കു മാത്യു, ഡോ. സിബി തരകൻ, ജോമോൻ കെ. ജോർജ് എന്നിവർ സംസാരിച്ചു.
കോട്ടയം മെഡിക്കൽ കോളജ് മാനോരോഗ വിഭാഗം, വിപാസന, സി.എം.എസ് കോളജ്, മധ്യതിരുവിതാംകൂർ സൈക്യാട്രിക് സൊസൈറ്റി എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.