മാന്നാനം കെ.ഇ കോളജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ
ആരിഫ് മുഹമ്മദ് ഖാൻ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടത്തിൽ എത്തിയപ്പോൾ
മാന്നാനം: കെ.ഇ കോളജ് വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രഥമ ഗണനീയനാണ് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെന്ന് അദ്ദേഹം പറഞ്ഞു. എതിർപ്പുകളെയും വെല്ലുവിളികളെയും നേരിട്ടാണ് എല്ലാവർക്കും വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തിലേക്ക് ചാവറയച്ചൻ സഞ്ചരിച്ചത്. സ്കൂളിന് പള്ളിക്കൂടമെന്ന മനോഹരമായ ഒരു പേരുകൂടി ചാവറയച്ചൻ സമ്മാനിച്ചതായി ഗവർണർ പറഞ്ഞു.
സി.എം.ഐ സഭ പ്രിയോർ ജനറാൾ ഡോ. തോമസ് ചാത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണവും സി.എം.ഐ സഭയുടെ തിരുവനന്തപുരം പ്രോവിൻഷ്യാൽ ഫാ. ആന്റണി ഇളന്തോട്ടം പ്രഭാഷണവും നടത്തി. കോളജ് മാനേജർ ഡോ. കുര്യൻ ചാലങ്ങാടി, തിരുവനന്തപുരം പ്രോവിൻസ് എജുക്കേഷൻ കൗൺസിലർ ഡോ. ജയിംസ് മുല്ലശേരി, കോളജ് പ്രിൻസിപ്പൽ ഡോ. ഐസൺവി. വഞ്ചിപ്പുരക്കൽ എന്നിവർ സംസാരിച്ചു.
വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കോളജിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡയമണ്ട് കെ.ഇ പദ്ധതിക്കും ഗവർണർ തുടക്കം കുറിച്ചു. കോളജിന്റെ ഉപഹാരം ഡോ. കുര്യൻ ചാലങ്ങാടിയും വിദ്യാർഥികളുടെ ഉപഹാരം പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപ്പുരക്കലും ഗവർണർക്ക് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.