കടപ്ലാമറ്റം: മാറിയിടത്ത് പ്രവര്‍ത്തിക്കുന്ന കടപ്ലാമറ്റം ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ കാളികാവിലേക്ക് മാറ്റുന്നതിനെ ചൊല്ലി എൽ.ഡി.എഫ്- യു.ഡി.എഫ് വാക്പോര്. എല്‍.ഡി.എഫ് ഭരിക്കുന്ന കടപ്ലാമറ്റം പഞ്ചായത്തില്‍ ഭരണപക്ഷത്തുനിന്നുണ്ടായ തീരുമാനത്തെയാണ് പ്രതിപക്ഷം എതിര്‍ത്തത്. സ്കൂള്‍ കാളികാവിലേക്ക് മാറ്റിയാല്‍ പഞ്ചായത്തിന് വെളിയിലാകുമെന്നാണ് യു.ഡി.എഫ് പറയുന്നത്. ഇപ്പോള്‍ വാടകകെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനം. സ്കൂളിന് സ്വന്തം കെട്ടിടമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മഴ പെയ്താല്‍ വെള്ളം കയറും.
ഇതിനാല്‍ കാളികാവില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.സിയുടെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമമാണ് യു.ഡി.എഫ് തടഞ്ഞത്. കടപ്ലാമറ്റത്തുതന്നെ കെട്ടിടങ്ങള്‍ ഉള്ളപ്പോള്‍ പഞ്ചായത്തിന് വെളിയിലേക്ക് സ്കൂള്‍ മാറ്റുന്നത് ശരിയല്ല. 2018ല്‍ കടപ്ലാമറ്റത്ത് സ്കൂള്‍ പണിയാന്‍ 1.33 കോടി രൂപ മോന്‍സ് ജോസഫ് എം.എല്‍.എ അനുവദിച്ചിരുന്നു. ആദ്യഘട്ടത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോയെങ്കിലും പിന്നീട് തടസ്സപ്പെടുകയായിരുന്നു. ഇത് എല്‍.ഡി.എഫിന്റെ അനാസ്ഥയാണെന്നും കേരള കോണ്‍ഗ്രസി (എം) ന്റെ ഗൂഡാലോചനയാണ് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സ്കൂള്‍ മാറ്റുകയാണെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു കുളിരാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.