ചാമംപതാൽ എസ്.ബി.ഐ ജങ്ഷനിൽ വെള്ളംകയറിയ നിലയിൽ
ചാമംപതാൽ: കനത്തമഴയിൽ ചാമംപതാൽ എസ്.ബി.ഐ. ജങ്ഷനിൽ വെള്ളം കയറി. തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് വെള്ളം കയറിയത്. പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നാട്ടുകാർ വേഗം നീക്കിയതിനാൽ സമീപത്തെ കടകളിൽ വെള്ളം കയറിയില്ല.
പനമൂട് ജങ്ഷനിൽ വെള്ളം കയറിയതോടെ കൊടുങ്ങൂർ മണിമല റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിൽ ഇറങ്ങിയതിനെ തുടർന്ന് നിരവധി ഇരുചക്ര വാഹനങ്ങൾ തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.