െഎ.ആർ.ഡബ്ല്യു പ്രവർത്തകരുടെ നേതൃത്വത്തിൽ സാബുവി​െൻറ മൃതദേഹം സംസ്​കാരത്തിന്​ കൊണ്ടുപോകുന്നു

കോവിഡ് ബാധിത​െൻറ സംസ്​കാരത്തിന്​ ആരോഗ്യപ്രവർത്തകരുടെ വിമുഖത; വിശദീകരണം ആവശ്യപ്പെടുമെന്ന് പഞ്ചായത്ത്

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ മരിച്ച കോവിഡ് ബാധിത​െൻറ സംസ്​കാരവുമായി ബന്ധപ്പെട്ട നടപടിയിൽ മുണ്ടക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ വിമുഖത കാണിച്ച സംഭവത്തിൽ വിശദീകരണം തേടുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. രാജു.

തിങ്കളാഴ്ച പുലർച്ച രണ്ടിനാണ് മുണ്ടക്കയം മുപ്പത്തിയൊന്നാം മൈൽ കരക്കണ്ടത്തിൽ കെ.കെ. സാബു (54) മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ മരിച്ചത്. പിന്നാലെ വിവരം ആശുപത്രി അധികൃതർ മുണ്ടക്കയം പ്രാഥമിക ആരോഗ്യകേന്ദ്രത്തെ അറിയിച്ചു. വാർഡ് അംഗത്തെയും വിവരം ബന്ധുക്കൾ അറിയിച്ചു.

എന്നാൽ, സംസ്കാര നടപടികൾ ക്രമീകരിക്കാൻ, മുണ്ടക്കയത്തെ ആരോഗ്യപ്രവർത്തകർ തയാറായില്ല. ജില്ല ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവരുമായി ബന്ധപ്പെട്ട് സംസ്കാര നടപടികൾ പൂർത്തീകരിക്കാനാണ്, മെംബറോടും ബന്ധുക്കളോടും മുണ്ടക്കയത്തെ ആരോഗ്യ പ്രവർത്തകൻ അറിയിച്ചത്.

എന്നാൽ, മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് എത്തിയില്ല. ബന്ധുക്കളുടെ കാത്തിരിപ്പ്​ നീണ്ടതോടെ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. രാജു ഇടപെടുകയും ജില്ല ദുരന്ത നിവാരണ വകുപ്പ്​ കാഞ്ഞിരപ്പള്ളി കോഒാഡിനേറ്റർ പി.ഇ. നിസാറി​െൻറ നേതൃത്വത്തിൽ ആംബുലൻസ് എത്തിക്കുകയുമായിരുന്നു.

സംസ്​കരിക്കാനായി െഎ.ആർ.ഡബ്ല്യു പ്രവർത്തകരു​െട സഹായവും തേടി. പഞ്ചായത്ത്​ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച്​ മെഡിക്കൽ കോളജിലെത്തിയ െഎ.ആർ.ഡബ്ല്യു സംഘം, ജില്ല ലീഡർ യുസഫ് പുതുപ്പറമ്പിലി​െൻറ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി തിങ്കളാഴ്​ച ​മുട്ടമ്പലം പൊതുശ്​മശാനത്തിൽ സംസ്കരിക്കുകയായിരുന്നു.

സാബുവി​െൻറ ബന്ധുക്കൾ മുഴുവൻ ക്വാറൻറീനിൽ ആയതിനാൽ സംസ്​കാരവുമായി ബന്ധപ്പെട്ട മുഴുവൻ നടപടിയും െഎ.ആർ.ഡബ്ല്യു സംഘമാണ്​ പൂർത്തിയാക്കിയത്​.

മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൻ ഡോ. പി.ആർ. സോനയോട് അനുവാദം ചോദിക്കുന്നതു ഉൾപ്പെടെ നടപടി ക്രമങ്ങൾ ചെയ്തത് പഞ്ചായത്ത് അധികൃതരാണെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെ സഹകരണം ഉണ്ടായില്ലെന്നും പ്രസിഡൻറ്​ കെ.എസ്. രാജു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.