വെള്ളംകയറി മത്സ്യം നഷ്​ടപെട്ട കർഷകൻ    

വെള്ളപ്പൊക്കം: മത്സ്യകർഷകർക്ക് ലക്ഷങ്ങളുടെ നഷ്​ടം

വൈക്കം: വെള്ളപ്പൊക്കം മൂലം മത്സ്യകർഷകർക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്​ടം. ജനകീയ മത്സ്യകൃഷിയുടെ ഭാഗമായും സ്വന്തം നിലക്കും കൃഷി ചെയ്ത നൂറുകണക്കിന്​ കർഷകരാണ് വലിയ കടബാധ്യതയിലായത്.

തലയാഴം കൊതവറയിൽ അഞ്ചര ഏക്കറിൽ കരിമീനും ഗിഫ്റ്റ് തിലോപ്പിയയും വളർത്തിയ പി.സി. സേവ്യർ, രണ്ടര ഏക്കറിൽ അസം വാളകൃഷി ചെയ്ത ബഷീർ, തലയാഴം ഇട ഉല്ലലയിൽ 50 സെൻറിൽ ഗിഫ്റ്റ് തിലോപ്പിയ വളർത്തിയ ഭവിൻ പുഷ്കരൻ, തലയാഴം പള്ളിയാടിൽ ജനാർദനൻ, പള്ളിയാട് ബിനു, എം.കെ. രാമദാസ്, തലയാഴം പുത്തൻപാലത്ത് മനോജ് ലൂക്ക്, പട്ടേരി റോജൻ, വൈക്കം പെരുമശ്ശേരി ഭാഗത്ത് വെട്ടിക്കാപള്ളി ജോൺകുരുവിള, പനപറമ്പിൽ സഹദേവൻ, വൈക്കം കിളിയാട്ടുനടയിൽ ആഞ്ഞലിക്കാത്തറ തോമസ് തുടങ്ങി നിരവധി പേർക്കാണ് കൃഷിനാശം സംഭവിച്ചത്.

മനോജ് ലൂക്ക്, പട്ടേരി റോജൻ എന്നിവരുടെ വിളവെടുക്കാൻ പ്രായമായ മത്സ്യകൃഷിയാണ് വെള്ളത്തിൽ നഷ്​ടമായത്. ബണ്ട്​ നിർമിക്കുന്നതിനും കൃഷി നടത്തുന്നതിനുമായി വൻ തുക ബാങ്ക് വായ്പയെടുത്ത കർഷകർക്ക് കൃഷിനാശം കനത്ത പ്രഹരമായി. ജോൺ കുരുവിളയക്ക് കരിമീൻ, നൈൽ തിലോപ്പിയ കൃഷിയാണുണ്ടായിരുന്നത്. 48,000 രൂപയോളം രൂപ വിനിയോഗിച്ചുതീർത്ത പടുതാക്കുളം വെള്ളപ്പൊക്കത്തിൽതകർന്നു. കുളത്തിൽ വളർത്തിയിരുന്ന കരിമീനും നൈൽ തിലോപ്പിയയും നഷ്​ടപ്പെട്ടു.

അഞ്ചേക്കറോളം സ്ഥലത്ത് വാള, ചെമ്പല്ലി, ഗിഫ്റ്റ് തിലോപ്പിയ, കരിമീൻ, നാടൻകാരി, കട്​ല, രോഹു തുടങ്ങിയവ കൃഷിചെയ്ത തോമസിനു ഭീമമായ നഷ്​ടമാണുണ്ടായത്. കടക്കെണിയിലായ തങ്ങൾക്ക് നഷ്​ടപരിഹാരം നൽകാനും തുടർന്ന്​ കൃഷി നടത്താൻ മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് ഇവർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.