ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര ഹിദായത്തുൽ ഇസ്ലാം സമാജം, മുസ്ലിം ജമാഅത്ത് മേട്ടുംപുറം മഖാം ഉറൂസിന് കൊടിയേറി. വ്യാഴാഴ്ച രാവിലെ മഖാമിലെ സിയാറത്തിനുശേഷം കൊടിയെടുപ്പ്, ദിഖ്ർ സ്വലാത്ത് ജാഥ എന്നിവയും നടന്നു. ദിഖ്ർ സ്വലാത്ത് ജാഥ മേട്ടുംപുറം മഖാമിൽ എത്തിയ ശേഷം സിയാറത്ത് കഴിഞ്ഞായിരുന്നു കൊടിയേറ്റ്.
ജമാഅത്ത് പ്രസിഡന്റ് എസ്. മീരാസാഹിബ് കൊടിയേറ്റ് നിർവഹിച്ചു. രാത്രി 8.30ന് മതപ്രഭാഷണം, 9.30ന് ഖുത്വുബീയ്യത്ത് റാത്തീബും നടന്നു. ചീഫ് ഇമാം അൻവർ മന്നാനി, ജമാഅത്ത് സെക്രട്ടറി നിസാർ തച്ചിരേത്ത്, ഭാരവാഹികളായ എച്ച്. ഹക്കിം ഷാ, നസീർ മുട്ടാലി വടക്കേതിൽ, ബി. സജീർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ കൊടിയേറ്റ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാലുദിവസം നീളുന്ന ഉറൂസ് ചടങ്ങുകൾ ഞായറാഴ്ച അന്നദാനം, കൂട്ടപ്രാർഥന തുടങ്ങിയ ചടങ്ങുകളോടെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.