കോട്ടയം: സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞപ്പോൾ ഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളിലും എണ്ണത്തിൽ മുന്നിൽ വനിതകൾ. 71ൽ 60 ഗ്രാമ പഞ്ചായത്തുകളിലും വനിത സ്ഥാനാർഥികളാണ് കൂടുതൽ. ഏറ്റവുമധികം കാഞ്ഞിരപ്പളളിയിലാണ്; 87 സ്ഥാനാർഥികളിൽ 48 വനിതകൾ. ഏഴിടത്തുമാത്രമാണ് പുരുഷ സ്ഥാനാർഥികൾ കൂടുതൽ; മുളക്കുളം, നീണ്ടൂർ, ബ്രഹ്മമംഗലം, കൊഴുവനാൽ, തീക്കോയി, മീനടം, വാഴപ്പള്ളി ഗ്രാമ പഞ്ചായത്തുകൾ. ചെമ്പ്, ഉദയനാപുരം, മൂന്നിലവ്, തലനാട് ഗ്രാമ പഞ്ചായത്തുകളിൽ സ്ത്രീ, പുരുഷ സ്ഥാനാർഥികൾ ഒപ്പത്തിനൊപ്പമാണ്. ഗ്രാമ പഞ്ചായത്തുകളിലെ ആകെ സ്ഥാനാർഥികളുടെ എണ്ണം 4032 ആണ്. സ്ത്രീകൾ: 2182, പുരുഷന്മാർ; 1850.
ഏറ്റവും കൂടുതൽ വനിതകൾ മത്സരിക്കുന്ന തദ്ദേശസ്ഥാപനം കോട്ടയം നഗരസഭയാണ്; 178ൽ 89 വനിതകൾ. ചങ്ങനാശ്ശേരി (135ൽ 79), ഏറ്റുമാനൂർ (124ൽ 65), വൈക്കം (91ൽ 51 ) നഗരസഭകളിലും സ്ത്രീകളാണ് മുന്നിൽ. പാലാ, ഈരാറ്റുപേട്ട നഗരസഭകളിൽ മാത്രമാണ് പുരുഷ സ്ഥാനാർഥികൾ കൂടുതൽ. യഥാക്രമം 69ൽ 35, 80ൽ 41 വീതം.
നഗരസഭകളിലെ ആകെ 677 സ്ഥാനാർഥികളിൽ 357 പേരും വനിതകളാണ്. 83 പേർ മൽസരിക്കുന്ന ജില്ല പഞ്ചായത്തിൽ 47 പേരും വനിതകളാണ്. േബ്ലാക്ക് പഞ്ചായത്ത് സ്ഥാനാർഥികളുടെ എണ്ണത്തിൽ പുരുഷന്മാരാണ് മുന്നിൽ. 489ൽ 237 പേരാണ് വനിത സ്ഥാനാർഥികൾ. പുരുഷന്മാരേക്കാൾ 15 കുറവ്. കടുത്തുരുത്തി, ഏറ്റുമാനൂർ, പാമ്പാടി േബ്ലാക്കുകളിലാണ് വനിതകൾ കൂടുതൽ, പള്ളത്ത് ഒപ്പത്തിനൊപ്പമാണ്. ബാക്കി ഏഴുേബ്ലാക്കിലും പുരുഷന്മാരാണ് കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.