Posted On
date_range Updated On
date_range ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു
ആർപ്പൂക്കര: ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികൻ മരിച്ചു. തിരുവല്ല സ്പിൻസ്സ് ടൈയ്ലറിങ് ഉടമ ആർപ്പൂക്കര കോലേട്ടമ്പലത്തിന് സമീപം ജിബുനിലയം വീട്ടിൽ ഗംഗാധരൻ (76) ആണ് മരിച്ചത്.
ഗംഗാധരൻ ബുള്ളറ്റിൽ തിരുവല്ലക്ക് പോവുകയായിരുന്നു. ലോറി ഇടിച്ച ഉടൻ ബോധരഹിതനായ ഗംഗാധരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. ഭാര്യ: മെഡിക്കൽ കോളജ് ആശുപത്രി റിട്ട. ഹെഡ് നഴ്സ് പരേതയായ എസ്. ജാനകി.
മക്കൾ: ജിബു (ടാക്സി ഡ്രൈവർ), ദീപു (ഒമാൻ), ദിവ്യ മംഗലാപുരം. മരുമക്കൾ: മാധുരി, റിന്‍റു, സജയൻ. സംസ്ക്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വിട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.