കോട്ടയം: പപ്പടം ചോദിച്ചിട്ട് കിട്ടാത്തതിന് അടിയും ബഹളവുമായി കല്യാണസദ്യ അലങ്കോലമാക്കി മദ്യപസംഘം. നാട്ടകത്തെ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹത്തിലാണ് പപ്പടത്തിനായി അടിയുണ്ടായത്. തൊടുപുഴ മുട്ടം സ്വദേശിനിയായ യുവതിയും ആലപ്പുഴ കൈനകരി സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് ക്ഷേത്രത്തിൽ നടന്നത്.
വരനും വധുവും മടങ്ങിയശേഷം മദ്യപ സംഘം ഭക്ഷണം കഴിക്കുന്നതിനിടെ ഒരാൾ രണ്ടാമതും പപ്പടം ചോദിച്ചു. ഇതേച്ചൊല്ലി പാചകക്കാരും ബന്ധുക്കളുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. സംഘർഷത്തിൽ രണ്ടു പേരുടെ തലക്ക് പരിക്കേറ്റു. നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു. രണ്ടു പേരെ പരിക്കുകളോടെ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇരു കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.