മികച്ച താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധനുള്ള അവാർഡ് ഡോ. ജോജിൻ ജോർജിന് ഡോ. എസ്. സുനിൽ നൽകുന്നു
ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ ഈ വർഷത്തെ മികച്ച താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധനുള്ള അവാർഡ് ഡോ. ജോജിൻ ജോർജിന്. അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡൻറും മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം മുൻ മേധാവിയുമായിരുന്ന ഡോ. എസ്. സുനിൽ അവാർഡ് സമ്മാനിച്ചു. ഉപരിപഠനത്തിന് ശേഷമുള്ള സേവന കാലയളവിലെ ജനറൽ സർജറിയിലെ പ്രവർത്തന മികവിനാണ് ഒബിസിറ്റി ക്ലിനിക്കിന്റെയും സർജറി വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ അവാർഡ് നൽകിയത്.
മെഡിസിനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജിൽ ജനറൽ സർജറി വിഭാഗം സീനിയർ പ്രഫ. ഡോ സന്തോഷ് കുമാറിനൊപ്പം സീനിയർ റസിഡൻറായി സേവനം അനുഷ്ഠിക്കുകയാണ്. അയ്മനം ഐക്കരച്ചിറ പണ്ടാരക്കളം പി.എം. ജോർജിന്റെയും പരേതയായ ആൻസി ജോർജിന്റെയും മകനാണ്. മെൽവിൻ ജോർജ്, ഡോ. തോമസ് ജോർജ് എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.