പാലാ: നഗരസഭ ചെയർമാൻ ഷാജു തുരുത്തലിന്റെ രാജിയെ ചൊല്ലി തർക്കം കടുക്കുന്നു. പാർട്ടി തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒമ്പത് കേരള കോൺഗ്രസ് (എം) കൗൺസിലർമാർ ചെയർമാന്റെ ചേമ്പറിൽ നേരിട്ടെത്തി കത്ത് നൽകി.
നേരത്തെ പാർട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേരള കോൺഗ്രസ് എം പ്രതിനിധിയായ ഷാജു തയാറായിരുന്നില്ല. ഇതോടെയാണ് കേരള കോൺഗ്രസിന്റെ പുതിയ നീക്കം.
മണ്ഡലം പ്രസിഡന്റ് ബിജു പാലുപടവന്റെയും, പാർലമെൻററി പാർട്ടി ലീഡർ ആന്റോ പടിഞ്ഞാറേക്കരയുടെയും നേതൃത്വത്തിലാണ് കത്ത് കൈമാറിയത്.
അതിനിടെ, പ്രതിപക്ഷത്തെ സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫ് ചെയർമാനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് ഈമാസം 14ന് പരിഗണിക്കും. ഇതിനുള്ളിൽ ഷാജു രാജിവെച്ചില്ലെങ്കിൽ സ്വതന്ത്ര കൗൺസിലർ കൊണ്ടുവരുന്ന അവിശ്വാസത്തിൽ ഭരണപക്ഷവും പങ്കാളികളായേക്കുമെന്നാണ് സൂചനകൾ. അതേസമയം, അവിശ്വാസത്തെ ഒന്നിച്ചുനിന്ന് പരാജയപ്പെടുത്തിയശേഷം താൻ രാജി വെക്കാമെന്നാണ് ഷാജു പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.