പെരുവ: വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടര്‍ക്കുനേരെ തട്ടിക്കയറിയതായി ആക്ഷേപം. വെള്ളൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ക്കുനേരെ പ്രാദേശിക രാഷ്ട്രീയ നേതാവാണ് വാക്കേറ്റം നടത്തിയതെന്നാണ് പരാതി. കുഴഞ്ഞുവീണ ഡോക്ടറെ പൊലീസെത്തിയാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആപ്പാഞ്ചിറ സ്വദേശിനി ഡോ. ശ്രീജ രാജാണ് കുഴഞ്ഞുവീണത്.
ശനിയാഴ്ച 2.30ഓടെയായിരുന്നു സംഭവം. ആശുപത്രിയില്‍ രോഗികള്‍ കൂടുതലായിരുന്നു. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 2.30വരെ നൂറിലധികം രോഗികളെ പരിശോധിച്ചതിനുശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഡോക്ടര്‍ എഴുന്നേറ്റപ്പോളാണ് സംഭവം. ഇതിഷ്ടപ്പെടാതെ സമീപവാസിയായ പ്രാദേശിക നേതാവ് ഡോക്ടര്‍ക്കുനേരെ ആക്രോശിച്ചു കൈയുയര്‍ത്തി സംസാരിക്കുന്നതിനിടെയാണ് ഡോക്ടര്‍ കുഴഞ്ഞുവീണത്. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം കേസ് എടുക്കുമെന്ന് വെള്ളൂര്‍ പൊലീസ് അറിയിച്ചു.
അതേസമയം, വാക്കേറ്റത്തെ തുടർന്ന് ഡോക്ടർ കുഴഞ്ഞുവീണ സംഭവത്തിൽ വിശദീകരണവുമായി പ്രദേശവാസിയായ പാർട്ടി നേതാവ് രംഗത്തെത്തി. ഉച്ചക്ക് മരുന്ന് വാങ്ങുന്നതിനെ സംബന്ധിച്ച് ഡോക്ടറോട് വിവരം പറഞ്ഞപ്പോൾ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചത് ചോദ്യംചെയ്യുകയാണ് ചെയ്തതെന്നാണ് വെള്ളൂർ വാക്കേത്തറ വി.എ. ഷാഹിദിന്റെ വിശദീകരണം. സെപ്റ്റംബർ മുതൽ രണ്ടുമണിവരെ പ്രവർത്തനമുള്ള ആശുപത്രി ഒരുമണിക്ക് അടച്ചതിൽ ഡി.എം.ഒക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.