Posted On
date_range Updated On
date_range വൈക്കത്ത് ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
കോട്ടയം: വൈക്കത്ത് ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പൂത്തോട്ട സ്വാമി ശാശ്വതികാന്ദ കോളജിലെ ബി.എസ് സി സൈബർ ഫോറൻസിക് വിദ്യാർഥി എൻ.മുഹമ്മദ് ഇർഫാനാണ് (19) മരിച്ചത്.
ഇന്ന് രാവിലെ 9.15നാണ് അപകടം നടന്നത്. കോളജിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ഇർഫാൻ. ട്രാവലർ വൈക്കത്തേക്ക് വരികയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.