Posted On
date_range Updated On
date_range കാറുകൾ കൂട്ടിയിടിച്ച് യാത്രികർക്ക് പരിക്ക്
കോട്ടയം: കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് നിസ്സാര പരിക്ക്. ഏറ്റുമാനൂർ-പൂഞ്ഞാർ റൂട്ടിൽ വെട്ടിമുകൾ ജങ്ഷന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരള കോൺഗ്രസ്-എം ജില്ല സെക്രട്ടറി അപ്പച്ചൻ പാറത്തോട്ടിലിനും ഒപ്പമുണ്ടായിരുന്നവർക്കുമാണ് പരിക്കേറ്റത്. ഈ സമയം ഇതുവഴിയെത്തിയ കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കാറിന്‍റെ ചില്ലുകൾ തകർത്താണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.