ശി​വ​പ്ര​സാ​ദ്​

ക്ഷേ​ത്ര​ത്തി​ലെ ത​കി​ൽ​വാ​ദ്യ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ

കോ​ട്ട​യം: തി​രു​വാ​ർ​പ്പ് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ത​കി​ൽ​വാ​ദ്യ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി.ക​ങ്ങ​ഴ പ​രി​യാ​ര​മം​ഗ​ല​ത്ത് പ​രേ​ത​നാ​യ ത​ങ്ക​പ്പ​ണി​ക്ക​രു​ടെ​യും ദേ​വ​കി​യ​മ്മ​യു​ടെ​യും മ​ക​ൻ ശി​വ​പ്ര​സാ​ദാ​ണ്​ (56) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തു​ള്ള ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ദീ​പാ​രാ​ധ​ന​ക്ക്​ ത​കി​ൽ വാ​യി​ക്കാ​ൻ എ​ത്താ​ത്ത​ത് അ​ന്വേ​ഷി​ച്ചെ​ത്തി​യ​വ​രാ​ണ് സം​ഭ​വം ക​ണ്ട​ത്. കു​മ​ര​കം പൊ​ലീ​സ്​ എ​ത്തി മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്തു. ഭാ​ര്യ: കു​മാ​ര​ന​ല്ലൂ​ർ രാ​ജേ​ശ്വ​രി വി​ലാ​സം കു​ടും​ബാം​ഗം ജ​യ​ശ്രീ. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, വി​ഷ്ണു​പ്ര​സാ​ദ്.

Tags:    
News Summary - artist died in temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.