കോട്ടയം: ഹർഷാരവങ്ങളും ആർപ്പുവിളികളും സാക്ഷിയാക്കി മണിയാപറമ്പ് നെട്ടായത്ത് താണിയന്‍റെ വിജയഗാഥ. നാലാൾ മുതൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വരെയുള്ള 25ലധികം വള്ളങ്ങൾ പങ്കെടുത്ത ആർപ്പൂക്കര ചുണ്ടൻവള്ള സമിതിയുടെ രണ്ടാമത് ജലോത്സവത്തിലാണ് താണിയന്‍റെ ആധികാരിക വിജയം.
മുൻവർഷത്തെ ജലപൂരത്തിനേക്കാൾ ആവേശത്തിലാണ് ഒരുനാട് മുഴുവൻ നെട്ടായത്തേക്ക് ഒഴുകിയെത്തിയത്. നാലുപേരുടെ ഫൈബർ വള്ളം കളിയിൽ വാട്ടർജെറ്റ് ഒന്നാംസ്ഥാനവും പുന്നക്കാട്ടിൽ രണ്ടാം സ്ഥാനവും നേടി. അഞ്ചുപേരുടെ വനിതാവിഭാഗം മത്സരത്തിൽ വടക്കൻ വള്ളം ഒന്നാമതും കാട്ടുകരി വള്ളം രണ്ടാഗതും എത്തി. അഞ്ചുപേരുടെ ഫൈബർ മത്സരത്തിൽ ദാവീദ് ഒന്നും സ്കൈലാൻഡ് രണ്ടും ഏഴുപേരുടെ ഫൈബർ ദാവീദ് ഒന്നും തമ്പുരാൻ രണ്ടും ഏഴുപേരുടെ തടി മത്സരത്തിൽ ആർപ്പൂക്കര ഒന്നും ശിവ രണ്ടും 11 ആളുടെ തടിമത്സരത്തിൽ പടയാളി ഒന്നും ചീറ്റ രണ്ടും സ്ഥാനം കരസ്ഥമാക്കി.
കെ.ഇ സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് മുല്ലശേരി ഫ്ലാഗ് ഓഫ് നിർവഹിച്ചു. അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. ജലോത്സവ കമ്മറ്റി ചെയർമാൻ എം.ബി.ജയപ്പൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.