ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ കഞ്ചാവ് ഇന്‍സിനേറ്ററിൽ വെച്ചു കത്തിക്കുന്നു
കോട്ടയം: ജില്ലയിലെ പല സ്റ്റേഷനുകളിൽനിന്നായി പിടികൂടിയ 61.139 കിലോ കഞ്ചാവ് നശിപ്പിച്ചു. ജില്ല ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ല പൊലീസ് ആസ്ഥാനത്തെ ഇന്‍സിനേറ്ററിൽ വെച്ചു കത്തിക്കുകയായിരുന്നു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ പിടിച്ചെടുത്തതും കോടതികളിൽ തീർപ്പായതുമായ 17 കേസുകളിൽപെട്ട കഞ്ചാവാണ് നശിപ്പിച്ചത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സി. രാജീവ് കുമാർ, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി. എം.എം. ജോസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.