കൂട്ടിക്കൽ: പ്രളയബാധിത മേഖലകളിലെ ജനങ്ങളുടെ ബാങ്ക് വായ്പയിന്മേലുള്ള ജപ്തി നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 21ന് രാവിലെ 11ന് ഏന്തയാർ കേരള ബാങ്കിനുമുന്നിൽ ധർണ നടത്തും. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാനകമ്മിറ്റി അംഗം മിനി കെ.ഫിലിപ് ഉദ്ഘാടനം ചെയ്യും. ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് ധർണ നടത്തുന്നത് എന്ന് അതിജീവനക്കൂട്ടായ്മ ചെയർമാൻ പി.പി. അനുജൻ, ജനറൽ കൺവീനർ ബെന്നി ദേവസ്യ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.