മുണ്ടക്കയം: കഴിഞ്ഞ പ്രളയത്തിൽ തകരാറിലായ ഇളങ്കാട് ടൗൺ ഭാഗത്ത് വല്യേന്ത തോടിന് കുറുകെയുള്ള കൂട്ടിക്കൽ - ഇളങ്കാട് റോഡിലെ ഇളങ്കാട് ടൗൺ പാലം നിലവിലുള്ള ചെറിയ പാലത്തിനുപകരം പുതിയത് നിർമിക്കുന്നതിന് 68 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നിലവിലുണ്ടായിരുന്ന ആറുമീറ്റർ നീളത്തിലുള്ള പഴയപാലത്തിന് പകരം 10.90 മീറ്റർ നീളവും 7.60 മീറ്റർ വീതിയുള്ളതും ഒരുവശത്തുകൂടി കാൽനടക്കാർക്കായി ഫുട്പാത്തും ഉൾപ്പെടെയാണ് പുതിയപാലം നിർമിക്കുക. അധികജലം വന്നാലും പാലത്തിന് മുകളിലൂടെ കയറി ഒഴുകിപ്പോകാവുന്നവിധം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സബ്മേഴ്‌സ്യബിൾ പാലമാണ് നിർമിക്കുക എന്നും എം.എൽ.എ അറിയിച്ചു. പാലം തകർന്നതോടെ യാത്രക്ലേശം രൂക്ഷമായി ജനങ്ങൾ ഏറെ ദുരിതം അനുഭവിച്ചിരുന്നു. ടെൻഡർ നടപടി പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ പാലം നിർമാണം നടപ്പിലാക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.