കോട്ടയം: മെഡിക്കൽ കോളജിൽ നടപ്പാക്കുന്ന വികസനപദ്ധതികളുടെ രണ്ടാംഘട്ടമായി സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്ക് നിർമിക്കാൻ കിഫ്ബി ധനാനുമതി നല്‍കി. നിലവിൽ നടക്കുന്ന പദ്ധതികളുടെ തുടർച്ചയായാണ് പുതിയ ബ്ലോക്ക് നിർമിക്കുന്നത്. 268.60 കോടിയാണ് ഇതിനായി കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ചത്. ആശുപത്രിയിലെ വിവിധ സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗങ്ങള്‍ക്കായാണ് ബ്ലോക്ക് സജ്ജമാക്കുന്നത്. ഏട്ട് നിലകളിലായി 27,374 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ളതാണ് കെട്ടിടം. 362 കിടക്കകള്‍, 11 ഓപറേഷന്‍ തിയറ്ററുകള്‍, 60 ഐ.സി.യു കിടക്കകള്‍ എന്നിവയും കെട്ടിടത്തിലുണ്ടാകും. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടക്കുന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ ഈ ബ്ലോക്ക് വരുന്നതോടെ വലിയ സൗകര്യം ലഭ്യമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തുക ലഭ്യമായാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂർമൂഴി റോഡിന് 79.11 കോടിയും എരുമേലി കരിങ്കല്ലുമൂഴി-പ്ലാച്ചേരി റോഡ് ബി.എം ആൻഡ് ബി.സി ടാറിങ് നടത്തി ഉന്നതനിലവാരത്തിൽ നവീകരിക്കാൻ 33.20 കോടിയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 43മത് ബോര്‍ഡ് യോഗത്തില്‍ 6943.37 കോടിയാണ് പുതിയ പദ്ധതികള്‍ക്കായി അനുവദിച്ചത്. സംസ്ഥാനത്ത് മൊത്തം 44 പുതിയ പദ്ധതികള്‍ക്കായിരുന്നു അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.