കൂട്ടിക്കല്‍: മഴയും മണ്ണിടിച്ചിലും കടുത്തതോടെ മൂപ്പന്‍മലയില്‍ 13 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മഴ കനത്താല്‍ ദുരിതമേറും. മൂപ്പന്‍മലയിലെ 13 കുടുംബങ്ങളിലെ 33 പേരാണ് പ്രളയത്തെ തുടര്‍ന്ന് വീടിന് പുറത്തേക്കിറങ്ങാന്‍പോലും കഴിയാതെ ബുദ്ധിമുട്ടുന്നത്. ഉരുളിനു സമാനമായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായ പ്രദേശമാണ് മൂപ്പന്‍മല. മഴ ശക്തമായതോടെ മേഖലയില്‍നിന്ന് ഇളങ്കാട്ടിലേക്കുള്ള വഴികളെല്ലാം അടഞ്ഞു. ഇതോടെയാണ് മേഖലയിലെ ആളുകൾ പുറത്തേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലായത്. 13 കുടുംബങ്ങളും സുരക്ഷിതരാണെന്നും ആവശ്യമായ സഹായങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി വി.എന്‍. വാസവനും പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജി മോനും അറിയിച്ചു. എന്നാല്‍, മഴ നിലക്കാത്തത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.