ശബരിമല: മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര 12ന് പന്തളത്തുനിന്ന് പുറപ്പെടും. 14നാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശിരസ്സിലേറ്റി കാൽനടയായി സന്നിധാനത്ത് എത്തിക്കുന്നത്. പന്തളം വലിയ തമ്പുരാൻ പി. രാമവർമരാജയുടെ പ്രതിനിധിയായി ശങ്കർ വർമയാണ് ഇത്തവണ ഘോഷയാത്ര നയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘാംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തും. വഴിയിൽ സ്വീകരണങ്ങളും ഒഴിവാക്കും. മകരവിളക്കിന് മുന്നോടിയായി എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘം വെള്ളിയാഴ്ച പുറപ്പെടും. കോവിഡ് മാനദണ്ഡം പാലിച്ച് അമ്പത് പേരടങ്ങുന്ന സംഘത്തിനാണ് അനുമതി. സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായർക്ക് പകരം കരപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയാണ് മുഖ്യകാർമികത്വം വഹിക്കുന്നത്. രഥയാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. പകരം മേൽശാന്തി പൂജിച്ച് നൽകുന്ന സ്വർണ തിടമ്പുമായി കാറിലാണ് യാത്ര. 12ന് എരുമേലിയിൽ തങ്ങുന്ന സംഘം 13ന് ശബരിമലയിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.