പനമറ്റം: കവിയും ഗ്രന്ഥകാരനും വാഗ്മിയുമായിരുന്ന വി. ബാലചന്ദ്രന്റെ ചരമവാർഷികാചരണ ഭാഗമായി ദേശീയ വായനശാല സംഘടിപ്പിച്ച അനുസ്മരണം ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. അജയ് ശേഖർ അനുസ്മരണ പ്രഭാഷണം നടത്തി. ബി.ഇ.എഫ്.ഐ ജോയന്റ് സെക്രട്ടറി കെ.പി. ഷാ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി. രാധാകൃഷ്ണൻ നായർ, എസ്. രാജീവ്, എം.പി. ബിനുകുമാർ, വി.ജി. മുരളീധരൻ എന്നിവർ സംസാരിച്ചു. വി. ബാലചന്ദ്രൻ പുരസ്‌കാരം കവി പി. മധുവിനും മികച്ച കോളജ് മാഗസിനുള്ള കടമ്മനിട്ട പുരസ്‌കാരം കോഴിക്കോട് മെഡിക്കൽ കോളജിനും വി. രമേഷ്ചന്ദ്രൻ സ്മാരക പുരസ്‌കാരം ചങ്ങനാശ്ശേരി എസ്.ബി കോളജിനും സമ്മാനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ. രാജലക്ഷ്മിയെ അനുമോദിച്ചു. മോതിരപ്പള്ളിൽ വി.എൻ. രാധാകൃഷ്ണന്റെ മ്യൂറൽ ചിത്രങ്ങളുടെ പ്രദർശനവും നടന്നു. KTL VZR 8 Chief Wip പനമറ്റം ദേശീയ വായനശാലയിൽ വി. ബാലചന്ദ്രൻ അനുസ്മരണം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു (Must)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.