പൂക്കൾ നിറഞ്ഞ കള്ളിമുൾച്ചെടി
വൈക്കം: ആയിരത്തിലധികം പൂക്കളുമായി രാത്രിയിലാകെ നറുമണം പരത്തി കൂറ്റൻ കള്ളിമുൾചെടി. വെള്ളൂർ പഞ്ചായത്ത് ഏഴാം വാർഡിൽ ഒറക്കനാംകുഴി ജോൺസൺ വർക്കിയുടെ വീട്ടുവളപ്പിലാണ് 48 വർഷം പ്രായമായ കള്ളിമുള്‍ചെടി പൂത്തുലഞ്ഞു നിൽക്കുന്നത്.രാത്രി പന്ത്രണ്ടോടെ വിരിയുന്ന പൂക്കൾ സൂര്യപ്രകാശം പരക്കുന്നതോടെ വാടിപ്പോകും. 18 അടിയിലധികം ഉയരമുള്ള കള്ളിമുൾചെടിയുടെ പൂവിന് താമര പൂവിന്റെയത്ര വലിപ്പമുണ്ട്. അത്യപൂർവ കാഴ്ച കാണാൻ നിരവധി പേരാണ് എത്തുന്നത്.
രാത്രി വിരിയുമ്പോൾ കാണുന്ന ചാരുത പൂക്കൾക്ക് രാവിലെ ഉണ്ടാവില്ലെന്ന് ജോൺസൺ പറയുന്നു. പെറുവിയൻ ആപ്പിൾ ഇനത്തിലുള്ള തൂണുപോലെ വളരുന്ന കള്ളിമുൾ ചെടിയാണിത്.ഏപ്രിൽ, മേയ് മാസങ്ങളിലാണ് പൂക്കുന്നത്. അഞ്ചു വർഷമായി ചെടിയിൽ പൂ വിരിയുന്നുണ്ട്. വെള്ളയും ചെറിയൊരു മഞ്ഞപ്പും ഇടകലർന്നതാണ് പൂക്കൾ.തേനീച്ചയടക്കം ജീവികൾ പൂക്കളിൽനിന്ന് തേൻ നുകരാൻ എത്തുന്നു. നാലു പതിറ്റാണ്ട് മുമ്പ് കുറവിലങ്ങാടുള്ള ബന്ധുവീട്ടിൽ നിന്നാണ് ജോൺസൺ ചെടി കൊണ്ടുവന്ന് നട്ടു വളർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.