ബർഗർ കഴിച്ച കുട്ടിക്ക് തളർച്ചയും ശരീരത്തിൽ തടിപ്പും

വാ​ടാ​ന​പ്പ​ള്ളി (തൃ​ശൂ​ർ): ബ​ർ​ഗ​ർ ക​ഴി​ച്ച​ശേ​ഷം ത​ള​ർ​ച്ച​യും ശ​രീ​ര​മാ​സ​ക​ലം ത​ടി​പ്പും അ​നു​ഭ​വ​പ്പെ​ടു​ക​യും ഓ​ക്സി​ജ​ന്‍റെ അ​ള​വു കു​റ​യു​ക​യും ചെ​യ്ത കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൃ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി​ക്കാ​ണ് ത​ള​ർ​ച്ച​യ​നു​ഭ​വ​പ്പെ​ട്ട​ത്. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ഉ​മ്മ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് വീ​ട്ടു​കാ​ർ​ക്കൊ​പ്പം വ​രു​ന്ന​തി​നി​ടെ തൃ​പ്ര​യാ​റി​ലെ ക​ട​യി​ൽ​നി​ന്നാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ബ​ർ​ഗ​ർ വാ​ങ്ങി ക​ഴി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ശ​രീ​ര​ത്തി​ൽ ത​ടി​പ്പും ത​ള​ർ​ച്ച​യും ഉ​ണ്ടാ​യ​ത്. തൃ​ത്ത​ല്ലൂ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ശ്വാ​സ​ത​ട​സ്സം നേ​രി​ട്ട​തോ​ടെ വി​ദ​ഗ്​​ധ​ചി​കി​ത്സ​ക്ക്​​ ഒ​ള​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.