കളിക്കളത്തിൽ രശ്മി ഫോ​ട്ടോഗ്രാഫറാണ്​

കോട്ടയം: ​മെഡിക്കൽ കോളജിൽ ചെന്നാൽ രശ്മിയെ കാണാനാവുക നഴ്​സിന്‍റെ വേഷത്തിലാണ്​. എന്നാൽ, കോട്ടയം നെഹ്​റു സ്​റ്റേഡിയത്തിൽ നഴ്​സുമാരുടെ കായികമേളക്കുചെന്നാൽ കാമറയും തൂക്കി ഓടിനടന്നു​ ചിത്രമെടുക്കുന്ന രശ്മിയെ കാണാം​. സ്​റ്റേഡിയത്തിലെ പുൽമൈതാനത്ത്​ നടന്നും ഇരുന്നുമൊക്കെ മത്സരാർഥികളുടെ ചിത്രങ്ങൾ കാമറയിൽ പകർത്തുകയാണ്​ നഴ്​സും വനിത ഫോ​ട്ടോഗ്രാഫറുമായ രശ്മി അജീഷ്​. അഞ്ചുവർഷമായി ജില്ലയിലെ നഴ്​സുമാരുടെ പരിപാടികളുടെയും കായികമേളയുടെയും ഔദ്യോഗിക ഫോ​ട്ടോഗ്രാഫറാണ്​ രശ്മി. ഫ്രീലാൻസ്​ വിഡിയോഗ്രാഫറായ ഭർത്താവ്​ പുതുപ്പള്ളി സൂര്യസദനിൽ അജീഷിൽനിന്നാണ്​ രശ്മി ഫോ​ട്ടോയെടുക്കാൻ പഠിച്ചത്​. ചെറുപ്പത്തിലേ ഫോ​ട്ടോഗ്രഫിയോട്​ താൽപര്യമുണ്ടായിരുന്നു. വിവാഹശേഷം അതിനുള്ള അവസരം വന്നപ്പോൾ തട്ടിക്കളഞ്ഞില്ല. വിഡിയോഗ്രഫി പഠിക്കാനുള്ള ശ്രമത്തിലാണ്​ രശ്മി ഇപ്പോൾ. ഫോ​ട്ടോയെടുക്കാനുള്ളതിനാൽ കായികമത്സരങ്ങളിൽ പ​ങ്കെടുത്തില്ല. എന്നാൽ, കലാമത്സരങ്ങളിൽ സജീവമായിരുന്നു രശ്മി. കഴിഞ്ഞ രണ്ടുതവണ കോവിഡ്​ ആയതിനാൽ കായികമേള നടന്നില്ല. ഇത്തവണ അതിന്‍റെ ആവേശത്തിലാണ്​ മത്സരാർഥികളെല്ലാം. മെഡിക്കൽ കോളജിലെ ഗൈനക്​ വിഭാഗത്തിൽ ന്യൂബോൺ നഴ്​സറിയിലാണ്​ രശ്മി ജോലി ചെയ്യുന്നത്​. വിദ്യാർഥികളായ സിദ്ധാർഥ്​, അഭിരാമി എന്നിവരാണ്​ മക്കൾ. KTL RESHMI രശ്മി കോട്ടയം നെഹ്​റു സ്​റ്റേഡിയത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.