കോട്ടയം: മേയ് 12ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിശ്ചയിച്ചിരുന്ന റീജനൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 24ന് രാവിലെ 11ന് ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. ഉപതെരഞ്ഞെടുപ്പ് 17ന്; അവധി പ്രഖ്യാപിച്ചു കോട്ടയം: ഏറ്റുമാനൂർ നഗരസഭ അമ്പലം നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മേയ് 17 ന് രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ നടക്കും. നിയോജക മണ്ഡലപരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ അവധി പ്രഖ്യാപിച്ചു. നിയോജക മണ്ഡല പരിധിയിൽ 15ന് വൈകീട്ട് ആറു മുതൽ 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ 18നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. വോട്ടെണ്ണൽ 18ന് രാവിലെ 10ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.