ദേവഗിരി: വൈദ്യുതി മുടങ്ങിയാല്‍ പ്രവര്‍ത്തനം നിലക്കുന്ന ദേവഗിരി കവലയിലെ ബി.എസ്.എന്‍.എല്‍ ടവറിൻെറ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ക്ക് . ദേവഗിരി മര്‍ച്ചന്റ്സ് അസോസിയേഷന്‍, സൗഹൃദവേദി ക്ലബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ഗുണഭോക്താക്കളുടെ ഒപ്പുശേഖരിച്ചാണ് യത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വൈദ്യുതി മുടങ്ങുമ്പോള്‍ ടവര്‍ പ്രവര്‍ത്തനരഹിതമാകുന്നത് പതിവായിരുന്നു. ഇതോടെ ഫോണുകള്‍ നിലക്കും. പലപ്രാവശ്യം ഇത് ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞുമാറി. മര്‍ച്ചന്റ്സ് അസോ. പ്രസിഡന്‍റ് സോബിച്ചന്‍ എബ്രഹാം, സൗഹൃദവേദി പ്രസിഡന്‍റ് ജി. രാമന്‍നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.