വന്യജീവി ആക്രമണത്തിൽ ആടുകൾ ചത്തു

എരുമേലി: വന്യജീവി ആക്രമണത്തിൽ ആടുകൾ ചത്തനിലയിൽ. എരുമേലി പഞ്ചായത്തിലെ വനാതിർത്തി മേഖലയായ എഴുകുമണ്ണിലാണ് സംഭവം. എഴുകുമൺ സ്വദേശി മഠത്തിൽ വർഗീസി‍ൻെറ ആടുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ചത്തത്. കഴിഞ്ഞദിവസം വനത്തിനോട് ചേർന്ന പറമ്പിൽ കെട്ടിയിരുന്ന ആടിനെയാണ് ആക്രമിച്ചത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശത്തെ ജനങ്ങൾ പുലിപ്പേടിയിലുമാണ് കഴിയുന്നത്. ആടിനെ ആക്രമിച്ചത് ഏത് ജീവിയാണെന്ന് വ്യക്തമല്ലെന്നും മേഖലകളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വനപാലകർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.