തവളക്കുഴിയില്‍ അപകടം; വഴിയാത്രക്കാരന് പരിക്ക്

ഏറ്റുമാനൂര്‍: തവളക്കുഴി ജങ്​ഷന് സമീപം നിയന്ത്രണംവിട്ട കാര്‍ വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. തുടർന്ന്​ കാർ മറ്റ്​ രണ്ട്​ വാഹനങ്ങളിലും ഇടിച്ചു. ഞായറാഴ്ച രാത്രി എട്ടോടെ തവളക്കുഴി ജങ്​ഷനിലായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്നും വന്ന ഓള്‍ട്ടോ കാറാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണംവിട്ട കാര്‍ വള്ളിക്കാട് ഭാഗത്തേക്ക് തിരിയുകയായിരുന്ന സ്വിഫ്റ്റ് കാറിനെയും തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുപോയ ഇന്നോവ കാറിനെയും ഇടിക്കുകയായിരുന്നു. ഈ സമയം റോഡ് ക്രോസ് ചെയ്ത വഴിയാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റയാളെ നാട്ടുകാര്‍ ചേര്‍ന്നാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെതുടര്‍ന്ന് നഗരത്തില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.