ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയമായ രോഗിയെ വെന്‍റിലേറ്ററിൽനിന്ന് മാറ്റി. വൈക്കം ബ്രഹ്മമംഗലം പുതുവേലിൽ അഡ്വ. രണദീപാണ് (43) ശസ്ത്രക്രിയക്ക് വിധേയമായത്. സഹോദരി ചെമ്പ് പനങ്കാവ് പറവനാട്ടുചിറയിൽ അനിൽ കുമാറിന്‍റെ ഭാര്യ ആർ. ദീപ്തിയാണ് (40) കരൾ ദാനം ചെയ്തത്. ആശ വർക്കർ കൂടിയായ ദീപ്തിയെയും വെന്‍റിലേറ്ററിൽനിന്ന് മാറ്റി. കോട്ടയം മെഡിക്കൽ കോളജിലെ രണ്ടാമത് കരൾ മാറ്റ ശസ്ത്രക്രിയായിരുന്നു ഇത്. ശനിയാഴ്ച രാവിലെ ആറിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 11ഓടെയാണ് പൂർത്തീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് രണദീപിന് ചൂടുവെള്ളം നൽകി. അൽപനേരം ഇരുത്തുകയും ചെയ്തു. ഇതിനുശേഷമാണ് വൻെറിലേറ്ററിൽനിന്ന് മാറ്റിയത്. തിങ്കളാഴ്ച കഞ്ഞിവെള്ളം കൊടുക്കുമെന്ന് ശസ്ത്രക്രിയ വിഭാഗം മേധാവി ആർ. സിന്ധു അറിയിച്ചു. ഒരു വർഷം മുമ്പാണ് രണദീപ് കോട്ടയം മെഡിക്കൽ കോളജ് ഗ്യാസ്ട്രോ എൻററോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. രക്തഗ്രൂപ് ഒ നെഗറ്റിവ് യോജിച്ച കരൾ കണ്ടെത്താൻ താമസം നേരിട്ടു. ഫെബ്രുവരി 14നായിരുന്നു കോട്ടയം മെഡിക്കൽ കോളജിൽ ആദ്യകരൾ മാറ്റ ശസ്ത്രക്രിയ. ഇത് പൂർണവിജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.