ഏറ്റുമാനൂർ: ഭിന്നശേഷിക്കാർക്ക് ജോലി ലഭ്യമാക്കുവാൻ സഹകരണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. തങ്ങളുടേതല്ലാത്ത സാഹചര്യങ്ങൾ കൊണ്ട് വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിവരുന്ന ഈ സഹോദരങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ട ചുമതല സമൂഹത്തിനും സർക്കാറിനും സന്നദ്ധസംഘടനകൾക്കും ഉണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്‌പൈൻ ഇഞ്ചുവേർഡ് പേഴ്സൺസ് വെൽഫെയർ അസോസിയേഷന്‍റെ പത്താമത് സംഗമവും വിവിധ സഹായവിതരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ നിർമല ജിമ്മി അധ്യക്ഷതവഹിച്ചു. അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ, അസോ. പ്രസിഡന്‍റ് ജോസ് ഊരമന, എൻ.ആർ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ഡോ. ആശ പി.നായർ, ശിവകാമി സുബ്രഹ്മണ്യം, ഷൈരാജ് വർഗീസ്, അജിൻ ലാൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. നട്ടെല്ലിനു ക്ഷതം സംഭവിച്ചു വീൽചെയറിലും മറ്റും കഴിയുന്ന നിരവധി ആളുകൾ പത്താമത് വാർഷിക സംഗമത്തിൽ പങ്കുചേർന്നു. ചടങ്ങിൽ കേന്ദ്ര സർക്കാറിന്‍റെ ഫ്ലോറൻസ് നൈറ്റിങ്ഗേൾ അവാർഡ് നേടിയ കിടങ്ങൂർ പഞ്ചായത്ത്പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ് ഷീല റാണിയെ പൊന്നാട അണിയിച്ചു. ----- KTL SPINE- സ്‌പൈൻ ഇഞ്ചുവേർഡ് പേഴ്സൻസ് വെൽഫെയർ അസോ. സംഗമം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു -------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.