പെരുവ: അനധികൃത ചെങ്കൽ മടക്കെതിരെ പരാതി നൽകിയെന്നാരോപിച്ച് വിവരാവകാശ പ്രവർത്തകനെ വീട്ടിൽ കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. കുന്നപ്പിള്ളി കാഞ്ഞിരംപാറ ഭാഗത്ത് താമസിക്കുന്ന വടക്കേഅറ്റത്ത് വീട്ടിൽ വി.ജെ. പൗലോസാണ് വെള്ളൂർ പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. ഞീഴൂർ സ്വദേശിയാണ് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. കടുത്തുരുത്തി മാനാടി നിരപ്പ് ഭാഗത്തെ ചെങ്കൽ ഖനനത്തിനെതിരെ നാട്ടുകാരുടെ പരാതിയെത്തുടർന്ന് അധികൃതർ പരിശോധനക്കെത്തിയതിന്‍റെ പേരിലാണ് ഭീഷണിയെന്ന് പൗലോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.