നേത്രപരിശോധന ക്യാമ്പ് തിങ്കളാഴ്ച

മുണ്ടക്കയം: ഐ.എൻ.ടി.യു.സി മേഖല കമ്മിറ്റിയുടെയും ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നടത്തുമെന്ന് ഡി.സി.സി അംഗം കെ.എസ്. രാജു, ഐ.എൻ.ടി.യു.സി സെക്രട്ടറി ടി.ടി. സാബു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ അരുൺ കൊക്കോപ്പള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പിൽ ശസ്ത്രക്രിയ നിർദേശിക്കുന്ന ആരോഗ്യ ഇൻഷുറൻസ് കാർഡുള്ള രോഗികൾക്ക് സൗജന്യമായും അല്ലാത്തവർക്ക് പാതിനിരക്കിലും ശസ്ത്രക്രിയ നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ കുടുംബാംഗങ്ങൾക്ക് സൗജന്യ കൺസൾട്ടിങ് 50 ദിവസത്തേക്ക് നൽകും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ആന്‍റോ ആന്‍റണി എം.പി ക്യാമ്പ്​ ഉദ്ഘാടനം ചെയ്യും. ടി.ടി. സാബു അധ്യക്ഷത വഹിക്കും. ബുക്കിങ്ങിന് ഫോൺ: 9446924638.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.