കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി ട്രാക്ക് സ്ഥാപിക്കൽ അതിവേഗം പുരോഗമിക്കുന്നു. റെയിൽവേ സ്റ്റേഷന്റെ ഭാഗത്തുള്ള തുരങ്കത്തിനു സമീപമാണ് ട്രാക്ക് സ്ഥാപിക്കാനുള്ളത്. കെ.കെ. റോഡിന്‍റെ ഭാഗത്ത് രണ്ട് പാളങ്ങളും ഇട്ട് സ്ലീപ്പറുകൾ സ്ഥാപിച്ച് മെറ്റലും വിരിച്ചുവരികയാണ്. കെ.കെ റോഡിലെ പാലത്തിനപ്പുറം പാളം കൂട്ടിയോജിപ്പിക്കാനുണ്ട്. മറ്റു സ്ഥലങ്ങളിൽ പാളങ്ങൾ ഉറപ്പിച്ചുകഴിഞ്ഞു. തുരങ്കങ്ങളുടെ ഒരു വശത്ത് കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമാണം പൂർത്തിയായി. മറുവശത്ത് പുരോഗമിക്കുന്നു. മഴവെള്ളം കെട്ടിനിൽക്കുന്നത് പ്രവൃത്തികളെ ബാധിക്കുന്നുണ്ട്. നിർമാണത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച മുതൽ കോട്ടയം വഴി ട്രെയിൻ ഗതാഗാത നിയന്ത്രണം തുടങ്ങി. കോട്ടയം സ്റ്റേഷനിലെ സിഗ്നലിങ്ങുമായി പുതിയ പാളം ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 28 വരെയാണ് നിയന്ത്രണം. 23ന് റെയില്‍വേ സുരക്ഷ കമീഷന്‍ (കമീഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി) അഭയകുമാർ റായി പുതിയ പാത പരിശോധിക്കും. അന്നുതന്നെ വേഗ പരിശോധനയും നടത്തും. 28ന് കോട്ടയം വഴിയുള്ള ഗതാഗതം പൂർണമായി തടഞ്ഞ് അവസാനഘട്ട പ്രവർത്തനങ്ങൾ. അന്ന് വൈകീട്ട് ഇരട്ടപ്പാത ഗതാഗതയോഗ്യമാകും. ഇതോടെ സംസ്ഥാനത്തിന്‍റെ തെക്കുമുതൽ വടക്കുവരെ ഇരട്ടപ്പാത യാഥാർഥ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.