പട്ടയവിതരണം ഇന്ന്

എരുമേലി: കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അർഹരായ ഭൂവുടമകൾക്കുള്ള പട്ടയം ശനിയാഴ്ച വിതരണം ചെയ്യും. എരുമേലി തെക്ക് വില്ലേജ് ഓഫിസ് കെട്ടിടത്തി‍ൻെറ ശിലാസ്ഥാപന ചടങ്ങിൽ മന്ത്രി കെ. രാജൻ പട്ടയവിതരണം നടത്തുമെന്ന്​ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പാലാ, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 88 ഭൂവുടമകൾക്കാണ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് ദേവസ്വം ഹാളിൽ നടക്കുന്ന ചടങ്ങിൽ പട്ടയം നൽകുക. പൂഞ്ഞാർ നിയോജകമണ്ഡലത്തിലാണ് കൂടുതൽ പട്ടയം വിതരണം ചെയ്യുന്നത്. 34 പട്ടയങ്ങളാണ് ഈ മണ്ഡലത്തിൽ വിതരണത്തിന് തയാറാക്കിയിട്ടുള്ളത്. എന്നാൽ, പമ്പാവാലി മേഖലയിലെ പട്ടയവിതരണത്തിൽ വിവേചനം കാട്ടുന്നതായി ആക്ഷേപമുയരുന്നു. പ്രദേശത്തെ നൂറുകണക്കിന് ആളുകൾക്ക് പട്ടയം ലഭ്യമാക്കേണ്ടതുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി‍ൻെറ കാലത്ത് പട്ടയവിതരണം നടത്തിയിരുന്നെങ്കിലും കരം സ്വീകരിക്കുന്ന നടപടികളടക്കം പിന്നീട് നിർത്തിവെച്ചു. ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം 1947ലാണ് കർഷകരെ പമ്പാവാലിയിലെത്തിച്ചത്. വർഷങ്ങൾ കഴിഞ്ഞും പട്ടയം നൽകാത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.