അഖിലിൻെറ വിവാഹയാത്രയും ഇഷ്ടബസായ കെ.എസ്.ആർ.ടി.സിയിൽ പൊൻകുന്നം: തമ്പലക്കാട് എൻ.എസ്.എസ്.യു.പി സ്‌കൂൾ അധ്യാപകൻ അഖിൽ എസ്. നായർ തൻെറ വിവാഹയാത്രക്ക് തെരഞ്ഞെടുക്കുന്നത് ട്രാൻസ്‌പോർട്ട് ബസുകൾ. തിങ്കളാഴ്ച വിവാഹത്തിന് പൊൻകുന്നം ഡിപ്പോയിലെ നാല് ബസാണ് അഖിൽ ബുക്ക് ചെയ്തത്. ഓരോ ബസിനും 9600 രൂപ വീതമാണ് നിരക്ക്. അത് മാത്രമല്ല, അഖിലിന് ഏറ്റവും പ്രിയപ്പെട്ട ആർ.എൻ.സി 816 ബസിലാവും വധൂവരന്മാരുടെ മടക്കയാത്ര. ചെങ്ങന്നൂർ തന്ത്രവിദ്യാപീഠത്തിൽ വിദ്യാർഥിയായിരിക്കെ സ്ഥിരം യാത്ര ഈ ബസിലായിരുന്നു. അതിനാൽ ആ ബസിനോട് ഏറെ അടുപ്പമുണ്ട്. തമ്പലക്കാട് സ്‌കൂളിൽ നിയമനം കിട്ടിയതും ഈ ബസിലെ യാത്രക്കാലയളവിലാണെന്നതും ഇഷ്ടം കൂട്ടി. ചിറക്കടവ് ചിറക്കൽ പുതുവയൽ ശിവദാസൻ നായരുടെയും മായാദേവിയുടെയും മകൻ അഖിൽ എസ്. നായരും അന്തീനാട് പൊട്ടനാനിക്കൽ സുദർശനൻ നായരുടെയും രമാദേവിയുടെയും മകൾ സുചിത്രയുമായി മേയ് രണ്ടിന് അന്തീനാട് ക്ഷേത്രത്തിലാണ് വിവാഹം. KTL VZR 13 KSRTC Marriage ചിത്രവിവരണം അഖിൽ എസ്.നായർ വിവാഹയാത്രക്ക് തെരഞ്ഞെടുത്ത ആർ.എൻ.സി 816 നമ്പർ ബസിനരികിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.