ക്ഷേത്രത്തിന്​ സ്ഥലം നൽകി

പൊൻകുന്നം: ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തി‍ൻെറ സമ്പൂര്‍ണ വികസനത്തിനായി ദേവസ്വം ഭരണസമിതി ആവിഷ്കരിച്ച 'അമ്മക്ക് ഒരുപിടിമണ്ണ്' പദ്ധതിയിലേക്ക് കൊല്ലമല കുടുംബം പത്ത്​ സെന്‍റ് സ്ഥലം നല്‍കി. ക്ഷേത്രത്തോടുചേര്‍ന്ന പത്തുസെന്‍റ്​ സ്ഥലത്തി‍ൻെറ പ്രമാണങ്ങള്‍ രമണി സോമനാണ് ദേവസ്വത്തിന് കൈമാറിയത്. ദേവസ്വം ട്രഷറര്‍ ടി.പി. രവീന്ദ്രന്‍പിള്ള ഏറ്റുവാങ്ങി. സെക്രട്ടറി വി.എ. അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ വി.ജി. ശശികുമാര്‍ തിരുവപ്പള്ളില്‍, കെ.ജി കുട്ടപ്പന്‍പിള്ള, എം.എന്‍ രാജരത്നം, ഷാജി പള്ളിവാതുക്കല്‍പ്പറമ്പില്‍, പി.ജി. ഗോപിനാഥപിള്ള, ഗോപാലപിള്ള തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷേത്രത്തിനോട്​ ചേര്‍ന്നുള്ള 72 സെന്‍റ് സ്ഥലം വികസനാവശ്യത്തിനായി മുഴുവന്‍ ഭക്തജനങ്ങളുടെയും പങ്കാളിത്തത്തോടെ വാങ്ങുന്നതിലേക്കായി തുടങ്ങിയ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ട്രഷറര്‍ ടി.പി. രവീന്ദ്രന്‍പിള്ള പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.