പൊൻകുന്നം: കേരളത്തിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കുന്ന വർഗീയവാദികളെ ഒറ്റപ്പെടുത്തുക മുദ്രാവാക്യം ഉയർത്തി സി.പി.എം വാഴൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് പ്രകടനവും ബഹുജന കൂട്ടായ്മയും സംഘടിപ്പിച്ചു. രാജേന്ദ്ര മൈതാനിയിൽ നടന്ന കൂട്ടായ്മ സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ ഉദ്ഘാടനം ചെയ്തു. വാഴൂർ ഏരിയ സെക്രട്ടറി വി.ജി. ലാൽ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം ഗിരീഷ് എസ്. നായർ, കർഷകസംഘം ജില്ല പ്രസിഡന്‍റ് പ്രഫ. ആർ. നരേന്ദ്രനാഥ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.ആർ. ശ്രീകുമാർ, സി.കെ. ജോസഫ്, ഡി. ബൈജു, ഡി. സേതുലക്ഷമി, ഐ.എസ്. രാമചന്ദ്രൻ, എ.കെ. ബാബു, കെ. സേതുനാഥ് എന്നിവർ സംസാരിച്ചു. KTL VZR 12 CPM സി.പി.എം വാഴൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് സംഘടിപ്പിച്ച ജില്ല സെക്രട്ടറി എ.വി. റസൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.